|
|
|
Mankada is a beautiful remote village in
the malappuram district in Kerala state. It is one of the biggest
Panchayat's in Malappuram Dist. It is an assemby constituency
represented currently by ali and part of the ponnani
parliament Constituency represented by
indian republic foreign minister E-Ahmad. |
|
മങ്കട- ഇന്ത്യയുടെ തെക്കേ അറ്റത്ത് ഉള്ള മനോഹരമായ ഒരു
പ്രദേശമാണ കേരള സംസ്ഥാനം.അതിലുള്ള മലപ്പുറം ജില്ലയിലെ ഒരു മലയോര
പഞ്ചായത്ത് ആണു മങ്കട. ചേരിയം മല'നിരകള്‍' അതിരിടുന്ന ഇവിടം
വികസിച്ച് വരുന്നതേയുള്ളൂ. ഈ പ്രദേശം ഒരു റൂറല്‍ ഏരിയ ആണെങ്കിലും
ഇന്‍ഡ്യയിലെ പൊതു സാഹചര്യം വെച്ചു നൊക്കുബോള്‍ അശാവഹമാണു ഇപ്പൊഴത്തെ
കാര്യങ്ങള്‍. പക്ഷേ ഇതിനു കാരണം ഗവര്‍മെന്റിന്റെ സഹായങ്ങളെക്കാളുപരി
വ്യക്തിപരമായ നേട്ടങ്ങള്‍ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ജനകീയസുത്രണം റോഡുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം
മറന്നുകൊണ്ടല്ല ഇത്. ഇത് കേരളത്തിന്റെ പൊതുവയുള്ള ഒരു സവിശേഷത ആണ്.
ഇന്ത്യയിലെ പല പ്രദേശങ്ങളിലും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ആ
പ്രദേശത്തെ കാര്‍ഷികവും വ്യവസായികവുമായ വികസനവുമായി ആണ്
ബന്ധപ്പെട്ടിരിക്കുന്നത്. പക്ഷെ കേരളത്തില്‍ ഇത് 20 മില്ല്യന്‍
പ്രവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറച്ചു വര്‍ഷങ്ങളായി
മലയാളികള്‍ അവരുടെ പോരയ്മകള്‍ മനസിലാക്കുകയും വികസന സങ്കല്‍പ്പങ്ങള്‍
സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. പക്ഷെ ഈ സങ്കല്പങ്ങള്
എല്ലാം നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നു എന്നത് വളരെ ഖേദകരമാണ്.
മങ്കടയിലെ സാക്ഷരത നിരക്കു വികസിത രാജ്യങ്ങളുടെ നിരക്കുമായി
കിടപിടിക്കുന്നതാണെങ്കിലും അത് ജീവിതനിലവാരത്തില്‍ അത്ര കണ്ടു
മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നത് തികച്ചും ശോചനീയമായ കാര്യം ആണ്.
|
|